Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഫിസിക്സ‌് കോൺഗ്രസ് 11,12 തിയ്യതികളിൽ ഗവ. കോളേജ് മടപ്പള്ളിയിൽ

08 Oct 2025 11:51 IST

NewsDelivery

Share News :

കോഴിക്കോട് ജില്ല ഫിസിക്സ് ടീച്ചേർസ് അസോസിയേഷൻ, ഗവ. കോളജ് മടപ്പള്ളി ഫിസിക്സ‌് ഡിപ്പാർട്‌മെന്റുമായി കൂടിച്ചേർന്ന് +2 വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന " കേരള ഫിസിക്സ് കോൺഗ്രസ് 2025 ഈ വർഷം ഒക്ടോബർ 11,12 തിയ്യതികളിൽ മടപ്പള്ളി കോളേജിൽ നടക്കും. ഭൗതിക ശാസ്ത്രത്തിന്റെ ആകർഷിക്കുക, കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, ഭൗതികശാസ്ത്ര പഠനത്തിന്റെ ലോകത്തിലേക്ക് കുട്ടികളെ അനന്ത സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തുക ഗവേഷണ മേഖലയിലേക്ക് അവരെ നയിക്കുക എന്നിവ ആണ് ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മിടുക്കരായ 130 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കും ഇതോടൊപ്പം അധ്യാപകർക്കായി ഒരു ശില്പ‌ശാലയും ഉണ്ടായിരിക്കും. ശില്പ‌ശാലയിൽ എഴുപതോളം അധ്യാപകർ പങ്കെടുക്കും


പരിപാടി 11/10/25 ന് രാവിലെ ഹയർ സെക്കൻ്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. രാജേഷ് കുമാർ ആർ ഉദ്ഘാടനം ചെയ്യും.VSSC SPL ഡയറക്ടർ ഡോ തരുൺ കുമാർ പന്ത് മുഖ്യ പ്രഭാഷണം നടത്തും. NIT കർണ്ണാടക, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജി, CUSAT, കണ്ണൂർ സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്‌ധർ ക്ലാസ്സ് എടുക്കും. പരിപാടി 12 ന് വൈകുന്നേരം 3 മണിക്ക് സമാപിക്കും


പത്ര സമ്മേളനത്തിൽ കെ. പി സുധീർബാബു ടി കെ അനിൽകുമാർ, സുമിത് പി, സബിത ഇ, രാജശ്രീ പി സി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News