Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2025 21:46 IST
Share News :
ആളൂര്‍ പഞ്ചായത്തിലെ വികസനമുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസന്നമായ പഞ്ചായത്ത് -നിയമസഭ തെരഞ്ഞടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന രാഷ്ട്രീയ നയസമീപനരേഖക്ക് സമ്മേളനം രൂപം നല്‍കി. എല്ലാ വാര്‍ഡുകളിലും കുടുംബസംഗമങ്ങളും പ്രതിഷേധ സമരസംഗമങ്ങളും തുടര്‍ന്ന് മണ്ഡലം തല മെഗകുടുംബസംഗമവും നടത്താന്‍ സമ്മേളനം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി.പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ , സേതുമാധവന്‍ പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി.ജോര്‍ജ്, ജോബി മംഗലന്‍, ജോജോ മാടവന, എ.കെ.ജോസ്, എന്‍.കെ.കൊച്ചുവാറു, ജോര്‍ജ് കുറ്റിക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്മറഞ്ഞ കേരള കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എംപി കെ. മോഹന്‍ദാസ്, വര്‍ഗീസ് മാവേലി, ഡേവിസ് ആളൂക്കാരന്‍ എന്നിവരെ അനുസ്മരിച്ചു. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളെ സമ്മേളനത്തില്‍ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.