Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2025 21:57 IST
Share News :
തലയോലപ്പറമ്പ് : സെക്രട്ടേറിയറ്റിന് മുന്നിൽ സെപ്റ്റംബർ 30ന് നടക്കുന്ന മാർച്ചും ധർണയുടെയും പ്രചരണ പരിപാടിയുടെ ഭാഗമായി കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമര വിളംബര കൺവെൻഷനും ധർണ്ണയും നടത്തി. വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ സംഘടിപ്പിച്ച സമര വിളംബര കൺവെൻഷനും ധർണയും
അസോസിയേഷൻ ജില്ലാ സെക്രട്ടറി
വി. ജി വിജയകുമാർ ഉദ്ഘാടനം ചെയ്തു.
നിർത്തലാക്കിയ ഡിഎ പുനസ്ഥാപിക്കുക, പെൻഷൻ വർദ്ധിപ്പിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.
സംസ്ഥാന കമ്മിറ്റിയംഗം അവാരാ ജോസഫ് , താലൂക്ക് പ്രസിഡൻ്റ് എം. കെ ഹരിദാസ്, പി. ശശിധരൻ, സേവ്യർ, സി. എം രാധാകൃഷ്ണൻ ,പി.കെ അനിൽ , മോഹൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.