Sun Jun 15, 2025 11:04 PM 1ST
Location
Sign In
07 Apr 2025 09:01 IST
Share News :
കോടാലി: ഒമ്പതുങ്ങല്‍ ശ്രീ സുബ്രഹ്മണ്യസമാജം കൈലാസ ശിവക്ഷേത്രത്തിലെ കാവടി മഹോത്സവം വര്‍ണാഭമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എട്ട് ദേശങ്ങളില്‍ നിന്നെത്തിയ കാവടി സംഘങ്ങളാണ് കുന്നിന്മുകളളിലുള്ള ക്ഷേത്രാങ്കണത്തില്‍ വര്‍ണക്കാഴ്ചയൊരുക്കി ആടിത്തിമര്‍ത്തത്. വൈകുന്നേരം മൂന്നുമുറി പള്ളി ജങ്ഷനില്‍ നിന്ന് ആരംഭിച്ച സന്ധ്യ വിസ്മയ കാഴ്ചക്ക് കഥകളി വേഷം, തിറ, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവ അകമ്പടിയായി. യുവചൈതന്യ ,അമ്പലനട , തെക്കുംമുറി യുവജന സംഘം, ശ്രീമുരുക , വേല്‍മുരുക ,കുഞ്ഞാലിപ്പാറ , ടൗണ്‍ സെറ്റ്, ശാന്തിനഗര്‍ എന്നീ ദേശങ്ങളുടെ സംയുക്താഭിമുഖ്യാത്തിലായിരുന്നു ആഘോഷം. മേല്‍ശാന്തി കുട്ടന്ശാന്തിയും ക്ഷേത്രം ഭാരവാഹികളും നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.