Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 04:09 IST
Share News :
കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസർകോടൻ നോമ്പ് തുറ ശ്രദ്ധേയമായി
ദോഹ: ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കാസർകോടൻ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
എല്ലാ റമളാനിലും നടത്തി വരുന്ന 'ഒരു കാസർകോടൻ നോമ്പ് തുറ' ഇപ്രാവശ്യം അംഗങ്ങളും സംഘടനാബന്ധുക്കളും അവരുടെ കുടുംബങ്ങളും വന്ന് ചേർന്നതോടെ നാട്ടുകാർക്കിടയിലെ സൗഹൃദങ്ങൾ പുതുക്കാനുള്ള വേദിയായി മാറി. ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി.
അൽ നൂർ ഇസ്ലാമിക് അക്കാദമി ചെയർമാൻ അബ്ദുൽ ഖാദർ ചെമ്പിരിക്ക റമദാൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലുക്ക്മാനുൽ ഹക്കിം അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു, സ്ഥാപക നേതാവായ ഡോ. എം.പി ഷാഫി ഹാജിയെ യുസുഫ് ഹൈദർ ആദരിച്ചു. അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്, അലി ചേരുർ, ഹാരിസ് ചൂരി, ഷഫീഖ് ചെങ്കളം, ഫൈസൽ ഫില്ലി, ഹാരിസ് ഏരിയാൽ, ശാക്കിർ കാപ്പി, ജാഫർ കലങ്കാടി, നൗഷാദ് പൈക്ക, സാബിത്ത് തുരുത്തി, ഷാനിഫ് പൈക, സലീം പള്ളം, ശഹസാദ് ചെങ്കള, റിയാസ് മാന്യ, മൊയ്‌ദു മുളിയാർ, അൽത്താഫ്, ഖലീൽ ഉംബാബ്, ജാഫർ പള്ളം, ഫൈസൽ മൊയ്തീൻ, ഹാരിസ് മദീന, റഫീഖ് കുന്നിൽ, ഷകീബ് എം.പി, ഉസ്മാൻ, അഷ്‌റഫ് കൊളുത്തുങ്കര, ഷംനാസ്, റഷീദ് ഹസ്സൻ, റിസ്വാൻ പള്ളം, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് യുസഫ്, അർഷാദ് ആദം, സക്കീർ തായൽ, ഷബിർ അബ്ബാസ്, നൂറുദ്ധിൻ ചെർക്കള, മഹമൂദ് മാറ, ജാസിം മാസ്‌കം, ഷരീഫ് മധൂർ എന്നിവർ നേത്രത്വം നൽകി, ട്രഷറർ ബഷീർ സ്രാങ്ക് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.