Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 09:16 IST
Share News :
മുക്കം: നാളെ (വെള്ളി) നടക്കുന്ന കാരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്ക് നെല്ലിക്കാപറമ്പിൽ നിന്ന് പ്രകടനത്തോടുകൂടി കറുത്ത പറമ്പിലെ 'പി പൈതൽ ഹാജി നഗറിൽ സമ്മേളനം നടക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സുബൈർ ബാബു അധ്യക്ഷത വഹിക്കും. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ലളിത് ലീഗ് സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ഇ.പി. ബാബു, അഡ്വ. പി.വി മനാഫ്, സി.കെ. കാസിം തുടങ്ങി നേതാക്കൾ സംസാരിക്കും. കാരശ്ശേരി പഞ്ചായത്തിൻ്റെ രാഷ്ടിയ ചരിത്രത്തിൽ പുതിയ ചരിത്രം രചിച്ചു. ആയിരത്തോളം പേരുടെ ശക്തി പ്രകടനം നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. .
മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മൺമറഞ്ഞതിന്റെ 16 പൂർത്തിയാകുന്ന ഓഗസ്റ്റ് തങ്ങൾ ഓർമ്മയിൽ എന്ന നാമകരണത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ശാഖാ തലങ്ങളിൽ നേതൃയോഗവും, വിപുലമായശാഖകൺവെൻഷനുകൾ നടത്തി. ശേഷം ഇ പി ബാബു, യൂനുസ് പുത്തലത്ത്,എ കെ സാദിഖ്,കെ കോയ, വി എ റഷീദ്, മാസ്റ്റർ സുനിതാ രാജൻ, അമീനാബാനു, വി എം ഹുസ്സൻകുട്ടി, സലിം പുതിയടേത്ത് എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം സുബൈർ ബാബു ചെയർമാനും ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി കൺവീനറും ഗസീബ് ചാലുളി ട്രഷറുമായി 111 അംഗസ്വാഗതസംഘം കമ്മിറ്റി ചിട്ടയാർന്ന പ്രവർത്തനങ്ങളോടെയാണ് കാരശ്ശേരി ഗ്രാമം സമ്മേളനത്തെ വരവേൽക്കുന്നത്. അതേ സമയംത്രിതല പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളെ മുൻനിർത്തി വലിയ ഗൗരവത്തോടെയാണ് സമ്മേളനം സാക്ഷ്യമാവുന്നത്.നീണ്ട ഇടവേളക്കു ശേഷം യൂണിറ്റ് തല മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കളുടെ നസീമമായ സഹകരണത്തോടെ നടക്കുന്ന ഈ പഞ്ചായത്ത് സമ്മേളനം കാരശ്ശേരി പഞ്ചായത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ്.പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മോചനത്തിനും നാടിൻ്റെ മതേതരത്വ പാരമ്പര്യം ഉയർത്തിപ്പിടിച്ചുള്ള മുന്നേറ്റത്തിനും കാരശ്ശേരി പഞ്ചായത്തിൽ ഈ സമ്മേളനം പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ ചൂണ്ടി കാട്ടി. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സുബൈർ ബാബു, ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി, ട്രഷറർ ഗസീബ് ചാലൂളി ,ജില്ല യൂത്ത് ലീഗ് സെക്രട്ടറി എം.ടി സൈത് ഫസൽ, കെ.കോയ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.