Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണമ്പുഴ താലപ്പൊലി മഹോത്സവം നാളെ മുതൽ

28 Feb 2025 09:54 IST

WILSON MECHERY

Share News :



ചാലക്കുടി: ശ്രീ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊ ലി മഹോത്സവം മാർച്ച് 1, 2, 3 തീയതികളിലായി നടക്കും.

ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് കണ്ണമ്പുഴ യുവജനസമിതിയുടെ നേതൃത്വത്തിൽ നോർത്ത് ജങ്ഷനിൽ നിന്നും ആരം ഭിക്കുന്ന ഘോഷയാത്ര രാത്രി യോടെ ക്ഷേത്രത്തിലെത്തിച്ചേരും. നാഗസ്വര, തികിൽ മേളങ്ങളും കാവടികളും ഘോഷയാത്രയ്ക്ക് അകമ്പടിയാകും. ഞായർ വൈകിട്ട് 6.30ന് ആനച്ചമയ പ്ര ദർശനം നടക്കും. ഏഴിന് ഗാന മേളയും ഉണ്ടാകും.

താലപ്പൊലി ദിനമായ തി ങ്കൾ പുലർച്ചെ നിർമാല്യദർശനം, 11ന് ആനയൂട്ട്, 12ന് ക്ഷേ ത്രനടയിൽ 2025 കതിനവെടി, ഒന്നുമുതൽ 6.15 വരെ കാഴ്ചശീ വേലി, നാഗസ്വരം, പഞ്ചവാദ്യം, വൈകിട്ട് നിറമാല, ചുറ്റുവിള ക്ക്, ഏഴുമുതൽ വിവിധ ദേശ ക്കാരുടെ താലിവരവ് എന്നിങ്ങനെയാണ് ചടങ്ങുകൾ. ക്ഷേത്രം ഭാരവാഹികളായ കെ.എം. ഹരി നാരായണൻ, കെ. ഗുണശേഖരൻ, വിജയൻ മൂഴിക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.



Follow us on :

More in Related News