Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാഭവൻ മണി അനുസ്മരണം - ചിരസ്മരണ

06 Mar 2025 19:31 IST

WILSON MECHERY

Share News :

 

ചാലക്കുടി: കലാഭവൻ മണിയുടെ 9-ാം ചരമവാർഷിക ദിനത്തിൽ കലാഭവൻ മണി അനുസ്മരണം - ചിരസ്മരണ പരിപാടി നടന്നു. ചാലക്കുടി നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും, കലാഭവൻ മണി സ്മാരക ട്രസ്റ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്

രാവിലെ 8 മണിക്ക് കലാഭവൻ മണിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രശസ്ത സിനിമാ സംവിധായകൻ ബ്ലസ്സി പരിപാടി ഉദ്ഘാടനം ചെയ്തു. സംവിധായകൻ സുന്ദർദാസ്, എംഎൽഎ സനീഷ് കുമാർ ജോസഫ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സി ശ്രീദേവി, ഫാ. വർഗീസ് പാത്താടൻ, വി ഓ പൈലപ്പൻ തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News