Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല മസ്‌കറ്റ് കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് - ട്രോഫി അനാച്ഛാദനം നടന്നു

08 Dec 2024 17:05 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കല മസ്കറ്റ് സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും നടന്നു. 

ഡിസംബർ 13 അൽ ഹെയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ പ്രശസ്തരായ എട്ട് കോർപ്പറേറ്റ് ക്രിക്കറ്റ് ടീമുകളാണ് മാറ്റുരക്കുക.

ഡിസംബർ 13 നു രാവിലെ ഏഴു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ടൂർണമെന്റിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡിനും  പുറമെ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും നൽകും.

ഒമാനിൽ കല സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കല മസ്‌കറ്റ് ആദ്യമായാണ് കോർപ്പറേറ്റ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. ഫ്രണ്ടി ഒമാൻ ആണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ.

ആവേശകരമായ മത്സരം വീക്ഷിക്കുന്നതിനായി എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി കല മസ്‌കറ്റ് സംഘാടക സമിതി ഭാരവാഹികളായ നിഷാന്ത്, അരുൺ, പ്രമോദ്, നിസാർ, ബിബിൻദാസ്, മിഥുൻ, അഭിലാഷ് എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News