Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 17:19 IST
Share News :
മുക്കം: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് തള്ളോട് തള്ള് മാത്രമാണന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.മുരളീധരൻ കുറ്റപ്പെടുത്തി. മുക്കത്ത് പ്രിയങ്ക ഗാന്ധി എം.പിയായി തെരഞ്ഞടുത്തതിൻ്റെ ഭാഗമമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയായ വിജയാരവംത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . മുഖ്യമന്ത്രിയും ലോക്കൽ എം എൽമാരുടെയും തള്ള് മാത്രമാണ് കേരളത്തിൽ നടക്കുന്നത്. എട്ടരവർഷകാലത്ത് ഇടത് മുന്നണിയുടെ ഭരണത്തിൽ നേട്ടമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞടുപ്പിൽ തലേ ദിവസം ജനാധി പത്യത്തിന് നാണക്കേടുണ്ടാക്കിയ രണ്ട് പരസ്യം രണ്ട് പത്രങ്ങളിൽ കൊടുക്കേണ്ട അവസ്ഥയുണ്ടായത്. ഞങ്ങൾ പരസ്യങ്ങൾ കൊടുക്കാറുണ്ട് യൂ.ഡി എഫ് വികസനങ്ങളാണ് സാധാരണയായി പരസ്യങ്ങളിലൂടെ നൽകുന്നത്. ഇത് അതിൽ നിന്ന് വിത്യസ്ഥമായാണ് ഇടത് പക്ഷത്തിൻ്റെ പരസ്യം. ബെൻസ് കാറിൽ സഞ്ചരിക്കുന്ന മുതലാളിമാർ പോലുംക്ഷേമപെൻഷനുകൾ വാങ്ങുന്ന സാഹചര്യമാണ് കേരത്തിലുള്ളതെന്ന അദ്ദേഹം കുറ്റപ്പെടുത്തി. അത് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ പിരിച്ച് വിടുന്നതാണ് നല്ലത്. കഴിഞ്ഞ ഉപതെരഞ്ഞടുപ്പ് ഫലം നൽകിയതിലൂടെ പിണറായി വിജയനുള്ള കേരള ജനതയുടെ അന്ത്യശ്വാസനമാണ്. വയനാട് ലോകസഭയിൽപ്പെട്ട മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും, മുൻസിപ്പാലിറ്റികളിലും യൂ.ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം. ഏഴ് നിയമസഭകളിലും യു.ഡി എഫ് സ്ഥാനാർത്ഥികൾക്ക് ശക്തമായ മുന്നേറ്റമുണ്ടാകണം മുരളി ആഹ്വാനം ചെയ്തു..
Follow us on :
Tags:
More in Related News
Please select your location.