Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ പ്രകൃതിയെ മാറോട് ചേർത്തതുപോലെ കർഷകരേയും മാറോട് ചേർത്ത് നിറുത്തി; അനീസ് ബഷീർ.

14 Sep 2025 16:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഭൂമിയുടെ അവകാശികളായ മനുഷ്യരേപോലെ തന്നെ സസ്യങ്ങൾക്കും പക്ഷിമൃഗാധികൾക്കും അവകാശമുണ്ടെന്ന് പ്രപഞ്ചത്തോട് ഉറക്ക പറഞ്ഞ വൈക്കം മുഹമ്മദ് ബഷീർ മനുഷ്യരിൽ കർഷകർക്കാണ് മുന്തിയ പരിഗണ നൽകേണ്ടതെന്ന് സമൂഹത്തോട് പറഞ്ഞ എഴുത്ത് കാരനായിരുന്നുവെന്ന് ബഷീറിൻ്റെ മകനും സാംസ്കാരിക പ്രവർത്തകനുമായ അനീസ് ബഷീർ. തലയോലപ്പറമ്പ് കോരിക്കലിൽ ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മ മലയാളവും കോരിക്കൽ ഫ്രണ്ട്സ് ഓഫ് ട്രീസും സംയുക്തമായി വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്ന സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു അദ്ദേഹം. പാടത്തും പറമ്പിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കർഷകരെ നാം മനപൂർവം കണ്ടില്ലെന്ന് നടിക്കുന്ന സമൂഹമാണ് ഇന്നുള്ളത് അതിന് ഒരു മാറ്റം വരുത്തുവാൻ ബഷീർ വേദിയിൽ വന്നതിൽ ബഷീറിൻ്റെ മകൻ എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഷീർ സ്മാരക സമിതി ജോയിൻ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ കോഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിലെ പതിനാറ് കർഷകരെയും മുതിർന്ന സാമൂഹ്യ പ്രവർത്തക പി.ജി. തങ്കമ്മ, ജീവകാരുണ്യ പ്രവർത്തകരായ തലയോലപ്പറമ്പ് ശിവാസ് സിൽക്ക്സ് ഉടമകളായ പി. ആനാന്ദാക്ഷൻ, ജിജി ആനാന്ദാക്ഷൻ , മെഡിസിറ്റി ആശുപത്രി പ്രസിഡൻ്റ് അഡ്വ. ഫിറോഷ് മാവുങ്കൽ, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച സി.എസ്. മനോജ് കുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ, ആര്യ. കരുണാകരൻ, എം.ജെ. ജോർജ്, വി.കെ. ശശിധരൻ വാളവേലിൽ, കെ.കെ. ഷാജി, ബി. അനിൽകുമാർ, സി. ജി. ഗിരിജൻ ആചാരി, സീതു ശശിധരൻ, സി.ഡി. ദിനേശ്, ഡോ. എസ്. പ്രീതൻ തുടങ്ങിയവർ പ്രസംഗിച്ചു. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ ചടങ്ങിൽ  മുഖ്യാഥിതികളായി പങ്കെടുത്തു.



Follow us on :

More in Related News