Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയം നേടിയ എസ്.പി.സി കേഡറ്റുകളെ ജനമൈത്രി പൊലീസ് അനുമോദിച്ചു

15 May 2024 08:38 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര: ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ പരിധിയിലുള്ള ചെമ്പുചിറ ഗ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചായ്പന്‍കുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച എസ്.പി.സി കേഡറ്റുകളെ അനുമോദിച്ചു. സ്റ്റേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ സുജാതന്‍

പിള്ള ഉദ്ഘാടനം ചെയ്തു. എസ്.ഐ എം. അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ എസ്.പി.സി കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

എസ്.ഐ ദാസന്‍ മുണ്ടയ്ക്കല്‍, വെള്ളിക്കുളങ്ങരജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ചെമ്പുചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എ.സി.പി.ഒ വിസ്മി വര്‍ഗ്ഗീസ് , സീനിയര്‍ സി.പി.ഒ പി.ടി.ഡേവിസ് ,രക്ഷിതാക്കളായ പ്രദീപ് പാറയ്ക്കല്‍, രബിത മനോജ്, സ്റ്റുഡന്റ് കേഡറ്റ് വി.എം.അനുരാജ് എന്നിവര്‍ സംസാരിച്ചു. ചെമ്പുചിറ ജി.എച്ച്.എസ്.എസ് എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍ ടി. ബി. ഷിജു, ചായ്പ്പന്‍കുഴി ജി.എച്ച്. എസ് എസ് എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്റ്റുമാരായ കെ. എന്‍. അജിത്ത് കുമാര്‍, കെ. പി.നീതു ,ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ സൈമണ്‍ ജോസ് ,മുഹമ്മദ് സാലി എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News