Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 22:39 IST
Share News :
ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കാൻ പാടില്ലെന്നും ജി 7 നേതാക്കൾ കരട് പ്രസ്താവനയിൽ ആവശ്യപെട്ടതായി റിപ്പോർട്ടുകൾ. യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളിലെ ജി 7 നേതാക്കൾ യൂറോപ്യൻ യൂണിയനോടൊപ്പം ചൊവ്വാഴ്ച കാനഡയിൽ ജി 7 യോഗം ചേരാനിരിക്കെയാണ് പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കും, ഇസ്രായേൽ-ഇറാൻ സംഘർഷം, ഇസ്രായേൽ-ഹമാസ് യുദ്ധം, ഉക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. സംഘർഷങ്ങൾ കുറയ്ക്കാൻ ഇസ്രായേലിനോടും ഇറാനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഊർജ്ജ വിപണി ഉൾപ്പെടെയുള്ള വിപണി സ്ഥിരത സംരക്ഷിക്കുന്നതിനും ജി 7 നേതാക്കൾ പ്രവർത്തിക്കുമെന്നും ജി 7 കരട് പ്രസ്താവനയിൽ പറയുന്നു.
Follow us on :
More in Related News
Please select your location.