Thu Jul 17, 2025 9:37 PM 1ST
Location
Sign In
21 Oct 2024 17:54 IST
Share News :
ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് പുതിയ വാഹനം കൈമാറി.
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, മൂന്നാർ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ജോബ് ജെ. നേര്യാംപറമ്പിൽ, ,കോതമംഗലം അസിസ്റ്റൻ്റ് കൃഷി ഡയറക്ടർ പ്രിയമോൾ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ. ദാനി, നേര്യമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുമാരി ഷഹനാസ് കെ. എഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ഗോപി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് XIII - വാർഡ് മെമ്പർ മിനി മനോഹരൻ, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ.ശിവൻ,ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. ജി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിന് ഇഞ്ചത്തൊട്ടിയിൽ 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.