Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ എന്‍ജിനീയറിങ് കോളേജില്‍ എക്‌സാം സെന്റര്‍ ഉദ്ഘാടനം ചെയ്തു

21 Nov 2024 20:19 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

സഹൃദയ എന്‍ജിനീയറിങ് കോളേജില്‍ എക്‌സാം സെന്റര്‍ ഉദ്ഘാടനം ചെയ്തു


കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചതിന്റെ  ഭാഗമായി ആരംഭിച്ച എക്‌സാം സെന്റര്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട്, ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ടോണി നീലംങ്കാവില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ ആഡ്രൂസ് താഴത്ത് വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. നാലു രൂപതകളില്‍ നിന്നുള്ള വികാരി ജനറല്‍മാരുടെയും ചാന്‍സലര്‍മാരുടെയും ജുഡീഷ്യല്‍ വികാരിമാരുടെയും സാന്നിധ്യം ചടങ്ങിന്റെ ശോഭ വര്‍ധിപ്പിച്ചു.ചടങ്ങില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റണി ചുങ്കത്ത്, കോളേജ് ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിന്‍ഷന്‍സ് ഡോ. ജോസഫ് ജസ്റ്റിന്‍, പ്രൊഫസര്‍മാര്‍, രൂപതകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു.


Follow us on :

More in Related News