Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 19:23 IST
Share News :
കടുത്തുരുത്തി: ദേശീയ വിര വിമുക്തദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസു വരെയുള്ള 3.90 ലക്ഷം കുട്ടികൾക്ക് ചൊവ്വാഴ്ച (നവംബർ 26) വിര നശീകരണത്തിനുള്ള ഗുളിക നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ വഴിയാണ് 3,90,021 കുട്ടികൾക്ക് ഗുളിക നൽകുക.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 26 ഉച്ചക്ക് 12 മണിക്ക് കടനാട് ഐക്കൊമ്പു അംബിക വിദ്യാഭവൻ സ്കൂളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഗുളിക വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുക്കും
ജില്ലയിലെ 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, ഡേ കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക നൽകും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിവയുൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളും മറ്റു സ്വകാര്യ നഴ്സറികളിൽ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്നു കഴിക്കണം. ജില്ലയിലെ എല്ലാ സ്പെഷൽ സ്‌കൂളുകൾ, എം.ആർ.എസ്., ബാലഭവൻ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകും. നാളെ ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് അടുത്ത മാസം മൂന്നിന് നൽകും.
ഗുളിക കഴിക്കേണ്ട വിധം -
ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. വിരയിളക്കുന്നതിന് സാധാരണ നൽകിവരുന്ന ആൽബൻഡസോൾ ഗുളിക തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണം. ഏതാനും ആഴ്ചകൾക്ക് മുമ്പു വിരക്കെതിരേ ഗുളിക കഴിച്ച കുട്ടികൾ ഉൾപ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്. ഗുളികയ്ക്ക് പാർശ്വഫലങ്ങൾ പ്രതീക്ഷിക്കുന്നില്ല.
മണ്ണിലൂടെ ആഹാരത്തിൽ പ്രവേശിക്കുന്ന വിരകൾ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോർത്തിയെടുക്കും. കുട്ടികളിലുണ്ടാകുന്ന വിളർച്ച, വളർച്ച മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ, അയൺ കുറവ്, മറ്റ് വിവിധ പ്രശ്നങ്ങൾക്ക് ഗുളിക കഴിക്കുന്നത് മൂലം പരിഹാരമുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.