Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് 41 തദ്ദേശസ്ഥാപനങ്ങൾ വനിതകൾ ഭരിക്കും; ചിറക്കടവിൽ വീണ്ടും നറുക്കെടുക്കും

06 Nov 2025 13:20 IST

CN Remya

Share News :

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ സംവരണം തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രഖ്യാപിച്ചു. 41 ഇടത്ത്‌ സ്‌ത്രീകൾ അധ്യക്ഷരാകുമെന്ന് ഉറപ്പായി. ജില്ലയിൽ ഒരു നഗരസഭ, അഞ്ച്‌ ബ്ലോക്ക്‌ പഞ്ചായത്തുകൾ, 33 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സ്‌ത്രീകൾ അധ്യക്ഷരാകും. രണ്ട്‌ പഞ്ചായത്തുകൾ പട്ടികജാതി സ്‌ത്രീകൾക്കായും രണ്ട്‌ പഞ്ചായത്തുകളിൽ പട്ടിക ജാതിക്കായും സംവരണം ചെയ്തിട്ടുണ്ട്‌.​​

അതേസമയം പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിലെ വനിതാസംവരണ വാർഡുകൾ നിശ്ചയിച്ചത് റദ്ദാക്കി വീണ്ടും നറുക്കെടുക്കാൻ ഹൈക്കോടതി വിധിയെതുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം.

നഗരസഭ: പാലാ (സ്‌ത്രീ സംവരണം)​ 

ബ്ലോക്ക്‌ പഞ്ചായത്ത്‌: കടുത്തുരുത്തി, ഉഴവൂർ, മാടപ്പള്ളി, വാഴൂർ, പള്ളം (സ്‌ത്രീ)​.

പഞ്ചായത്ത്‌: മറവൻതുരുത്ത്‌, നെടുംകുന്നം (പട്ടികജാതി സ്‌ത്ര‍ീ). വാഴപ്പള്ളി, ചിറക്കടവ്‌, വാകത്താനം (പട്ടികജാതി). എരുമേലി (പട്ടികവർഗം). തലയാഴം, വെച്ചൂർ, കല്ലറ, മുളക്കുളം, വെള്ളൂർ, നീണ്ടൂർ, തിരുവാർപ്പ്‌, അതിരമ്പുഴ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, വെളിയന്നൂർ, ഉഴവൂർ, മീനച്ചിൽ, മുത്തോലി, മേലുകാവ്‌, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലപ്പലം, തിടനാട്‌, എലിക്കുളം, മണർകാട്‌, കിടങ്ങൂർ, മീനടം, മാടപ്പള്ളി, പായിപ്പാട്‌, വെള്ളാവൂർ, വാഴൂർ, മണിമല‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, പാറത്തോട്‌, വിജയപുരം, അയർക്കുന്നം (സ്‌ത്രീ).

മൂന്നുദിവസത്തിനകം ആദ്യ നറുക്കെടുപ്പ് റദ്ദാക്കി പുതിയ സംവരണവാർഡുകൾ നിശ്ചയിക്കാനാണ് കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്. ഒക്ടോബർ 16-നാണ് ആദ്യ നറുക്കെടുപ്പ് നടത്തിയത്. നിലവിൽ 22 വാർഡുകളുള്ള ചിറക്കടവിൽ അതിന്റെ 50 ശതമാനമായ 11 വാർഡാണ് സ്ത്രീസംവരണമാകേണ്ടത്. നിലവിലെ 14 ജനറൽവാർഡുകളിൽനിന്ന് 11 വനിതാസംവരണ വാർഡ് തെരഞ്ഞെടുക്കേണ്ടിയിരുന്നു. എന്നാൽ 14 വാർഡിന്റെയും പേരുകൾ നറുക്കിട്ട് അതിൽനിന്ന് 11 വാർഡ് തെരഞ്ഞെടുക്കുന്നതിന് പകരം മൂന്ന് വാർഡുകൾ നറുക്കെടുത്ത് മാറ്റി ബാക്കി 11 വാർഡുകളെ വനിതാസംവരണമായി കലക്ടർ തെറ്റായി തെരഞ്ഞെടുത്തുവെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. നറുക്കെടുപ്പിലെ അപാകം പരിഹരിച്ച് ഡാറ്റകൾ കൃത്യമാക്കി മൂന്നുദിവസത്തിനകം വീണ്ടും നറുക്കെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയുടെ ഉത്തരവ്. ജില്ലാകളക്ടറുടെ തെറ്റായ നടപടിക്കെതിരെ എൽഡിഎഫ് പ്രവർത്തകരായ എം ജി വിനോദ്,രാഹുൽ ബി പിള്ള എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Follow us on :

More in Related News