Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2025 15:49 IST
Share News :
പീരുമേട് :
മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, കുട്ടിക്കാനം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനതല ഹാക്കത്തോൺ സമാപിച്ചു. 72 സ്കുളുകളിൽ നിന്ന് 360 കുട്ടികളാണ് ഹാക്കത്തോണിൽ പങ്കെടുത്തത്. 25000 രൂപയുടെ ഒന്നാം സ്ഥാനംവിദ്യോദയ സ്കൂൾ, എറണാകുളം
നേടി. യഥാക്രമം 15000, 10000 രൂപയുടെ
രണ്ടും മൂന്നും സ്ഥാനങ്ങൾ അൻസർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ്, തൃശ്ശൂർ, ബദനി സെൻട്രൽ സ്കൂൾ,ആലപ്പുഴ എന്നിവർ നേടി.
വെള്ളിയാഴ്ച ഹാക്കത്തോൺ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗോപി കൃഷ്ണ ടെക്കി ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൽ
എ ഐ വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ അധ്യക്ഷത വഹിച്ചു.
ഫൈനലിൽ എത്തിയ പത്ത് ടീമുകൾക്ക് ഗിന്നസ് സുനിൽ ജോസഫ് മെഡലുകൾ നൽകി.
കോളജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ , പ്രൊഫസർമാരായ സോബിൻ മാത്യു, അജിന അഷറഫ്, ജഡ്ജുമാരായ ഡോ. ഷൈലേഷ് ശിവൻ , അഖിൽ ഷാൻ, അദിത്യ നായർ
വിദ്യാർത്ഥി കോഡിനേറ്റർ നോയൽ ബിജു
എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.