Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറ്റൂരിൽ ഉന്നതഭാഷാ സാംസ്കാരിക ഗവേഷണ സമുച്ചയം യാഥാർത്ഥ്യമാക്കണം

23 Dec 2024 17:30 IST

MUKUNDAN

Share News :

ചിറ്റൂർ:തുഞ്ചത്തെഴുത്തൻ്റെ സമാധിസ്ഥലമായ ഗുരുമഠത്തോടനുബന്ധിച്ച് ഭാഷാപിതാവിന് അനുയോജ്യമായ സ്മാരകം ഉന്നതഭാഷാ പഠന ഗവേഷണ സാംസ്കാരിക സമുച്ചയമാണെന്നും അത് സാർത്ഥകമാക്കുന്നതിൽ ഗവണ്മെൻ്റ് സത്വരനടപടി സ്വീകരിക്കണമെന്നും ചിറ്റൂരിൽ ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ സമാധിദിനാചരണം ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ചുകൊണ്ട് ഗവണ്മെൻ്റിന് ഭീമഹർജി സമർപ്പിക്കുവാനും സമാന ചിന്താഗതിയുള്ള സാംസ്കാരിക സംഘടനകളുമായി കൈകോർത്ത് സമ്മർദ്ദം ശക്തമാക്കുവാനും ഓർമ്മദിനാചരണ യോഗം അഭിപ്രായപ്പെട്ടു.തുഞ്ചത്തെഴുത്തച്ഛൻ സമാധി സ്മാരക ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആചരണപരിപാടി ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.പുത്തേഴത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡേവീസ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ കാളിദാസ് പുതുമന മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.കെ.എ.ഗോവിന്ദൻ,ബദറുദ്ദീൻ ഗുരുവായൂർ,ഡോ.വിനുജോണി,അർജുനൻ മാസ്റ്റർ,കവിയത്രി ഇന്ദിരാദേവി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News