Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 16:40 IST
Share News :
ഗുരുവായൂർ:അർബൻ ബാങ്ക് സ്വർണ്ണ പണയം തട്ടിപ്പിനെതിരെ ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഗുരുവായൂർ അർബൻ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ആമുഖ പ്രഭാഷണം നടത്തി.ബിജെപി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.വി.വാസുദേവൻ മാസ്റ്റർ സ്വാഗതവും,സുജയൻ മാമ്പുള്ളി നന്ദിയും പറഞ്ഞു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച മാർച്ചിന് കെ.ആർ.ബൈജു,കെ.സി.രാജു,മനീഷ് കുളങ്ങര,ഗണേഷ് ശിവജി,ബിനീഷ് തറയിൽ,ജിതുൻ ലാൽ,ജിഷാദ് ശിവൻ,പ്രസന്നൻ വലിയപറമ്പിൽ,ദീപ ബാബു, ദിലീപ് വടക്കേക്കാട്,ജിതിൻ കാവീട്,മനോജ് പൊന്നുപറമ്പിൽ,ഉണ്ണികൃഷ്ണൻ ആലുക്കൽ,സുരേഷ് നടുവത്ത്,ഷിബീഷ് പാക്കത്ത്,സുവർണ്ണ ഉണ്ണികൃഷ്ണർ,സൂരജ് താമരയൂർ,കൃഷ്ണൻ നളന്ദ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.