Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ഏകാദശി:പൈതൃകം ഗുരുവായൂർ വിവിധ മത്സരങ്ങൾ സംഘിടിപ്പിച്ചു

23 Nov 2025 18:50 IST

MUKUNDAN

Share News :

ഗുരുവായൂർ:പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തിവരുന്ന ഏകാദശി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഭഗവദ്ഗീത പാരായണം,ഗീത ഉപന്യാസം,പുരാണപ്രശ്നോത്തരി,ധർമകഥാ ചിത്രരചനാ മത്സരങ്ങൾ എന്നിവ സംഘിടിപ്പിച്ചു.ഗുരുവായൂർ ജിയുപി സ്കൂളിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ പാലക്കാട്‌ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നുമായി അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു.ഗുരുവായൂർ നാരായണാലയം അധിപൻ സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.പൈതൃകം പ്രസിഡന്റ്‌ അഡ്വ.സി.രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പി.എസ്.പ്രേമാനന്ദൻ മുഖ്യാതിഥിയായി പങ്കെടുത്തു.അഡ്വ.രവി ചങ്കത്ത്,ഡോ.കെ.ബി.പ്രഭാകരൻ,കെ.കെ.വേലായുധൻ,മണലൂർ ഗോപിനാഥ്,ആലക്കൽ രാധാകൃഷ്ണൻ,ശ്രീകുമാർ പി.നായർ,എ.കെ.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.കെ.സുഗതൻ,മുരളി അകമ്പടി,എ.ശശിധരൻ,ഡോ.സോമസുന്ദരൻ,വരുണൻ കൊപ്പര,രായിരം പറമ്പത്ത് രാജഗോപാൽ,സന്തോഷ്‌ കുന്നംകുളം,ജയശ്രീ രവികുമാർ,ഇന്ദിര സോമസുന്ദരൻ,കുമാരി ടീച്ചർ,സുഗന്ധി വാസു,മോഹനകൃഷ്‌ണൻ,രവി വട്ടരംഗത്ത്,ഒ.വി.രാജേഷ്,പി.ടി.ചന്ദ്രൻ,നിർമല നായ്ക്കത്ത്,വട്ടേക്കാട് ജ്യോതി,പങ്കജം ആലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ ഒന്നിന് നടത്തുന്ന ഏകാദശി സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും.

Follow us on :

More in Related News