Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നിയോജകമണ്ഡലം യൂഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ് ഗുരുവായൂരിൽ പര്യടനം നടത്തി

26 Mar 2026 18:18 IST

MUKUNDAN

Share News :

ഗുരുവായൂർ:യൂഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ് ഗുരുവായൂരിൽ പര്യടനം നടത്തി.കിഴക്കെനട ഗാന്ധി പ്രതിമയിൽ മാല ചാർത്തി പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പര്യടനം ഗുരുവായൂർ നഗരസഭ,ദേവസ്വം ഓഫീസ് തുടങ്ങി മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും,ലോഡ്ജുകൾ,ഭക്തർ യാത്രക്കാർ തുടങ്ങിയവരുമായി സംവദിച്ച് വോട്ട് അഭ്യർത്ഥിച്ച് പടിഞ്ഞാറെ നടയിൽ സമാപിച്ചു.വഴി നീളെ കൊന്ന പൂവ്,ഫോട്ടോ,മധുര വിഭവങ്ങൾ,പൊന്നാട എന്നിവ നൽകി ആവേശപൂർവം സി.എച്ച്.റഷീദിനെ സ്വീകരിച്ചു.ഗുരുവായൂരിന് ആവേശം പകർന്ന പര്യടനത്തിന് യൂഡിഎഫ് നേതാക്കളായ സി.എസ്.സൂരജ്,ആർ.വി.ജലീൽ,ആർ.രവികുമാർ,ഒ.കെ.ആർ.മണികണ്ഠൻ,കെ.പി.ഉദയൻ,ടി.എൻ.മുരളി,ബാലൻ വാറണാട്ട്,വി.കെ.സുജിത്ത്,ശിവൻ പാലിയത്ത്,വിജു അകമ്പടി,ശശി വാറണാട്ട്,ഹരി എം.വാരിയർ,പ്രദീഷ് ഓടാട്ട്,കെ.കെ.രജ്ജിത്,എ.കെ.ഷൈമിൽ,ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ വി.എസ്.നവനീത്,എ.വി.ഉണ്ണികൃഷ്ണൻ,നൗഷാദ് അഹമ്മു,പ്രിയ രാജേന്ദ്രൻ,ബിന്ദു നാരായണൻ,ചന്ദ്ര രാമകൃഷ്ണൻ,വി.കെ.മഹിജ,മാധവൻ കുട്ടി കോങ്ങാശ്ശേരി,ടി.ഡി.സത്യൻ,രാമകൃഷ്ണ സ്വാമി എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News