Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 19:16 IST
Share News :
മുക്കം:സ്നേഹത്തിൻ്റെ പേജുകൾ നൽകിയുള്ള ഗുരുവന്ദനം ശ്രദ്ധ തേടി.സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികളിൽ വായന വളർത്തുന്നതിന് നിരവധിയായ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നിന്നും 35 വർഷം മുമ്പ് റിട്ടയർ ചെയ്ത അധ്യാപിക മറിയം ടീച്ചർക്ക് സ്നേഹത്തിൻ്റെ പേജുകൾ എന്ന തലക്കെട്ടിൽ മാക്സിം ഗോർക്കിയുടെ 'അമ്മ' എന്ന പുസ്തകം വിദ്യാർത്ഥികളായ അയിഷ നസ് മി, നൗഫ എന്നിവർ കൈമാറി. കുട്ടികൾ ഒരു ഭാഗം ടീച്ചർക്ക് വായിച്ചു കേൾപ്പിച്ചു. പുസ്തകത്തിൻ്റെ താളുകൾ മറിച്ച് ടീച്ചർ തന്നെ വായിക്കാൻ തുടങ്ങിയപ്പോൾ തൊണ്ണൂറാം വയസ്സിലും ടീച്ചറുടെ വായനയോടുള്ള പ്രിയം കുട്ടികൾ നേരിട്ടനുഭവിച്ചറിഞ്ഞു. കുട്ടികളും അധ്യാപകരും ടീച്ചറും പരസ്പരം സ്കൂൾ വിശേഷങ്ങൾ പങ്കുവെച്ചു. താൻ അധ്യാപന ജോലി ചെയ്ത സ്വന്തം സ്കൂളിലെ ലൈബ്രറിയിലേക്ക് ഡോ. പി.പി.വിജയൻ എഴുതിയ അഭിരുചികൾ കണ്ടെത്താൻ എന്ന പുസ്തകം നൽകി.ചടങ്ങിൽ ടീച്ചറുടെ വിദ്യാർത്ഥികളും ഇന്നത്തെ അധ്യാപകരുമായ പി.പി.മമ്മദ് കുട്ടി, പി.സി.മുജീബ് റഹിമാൻ, എൻ കെ ദിനേശ്, ജസിമോൾ കൊളക്കാടൻ, ഷക്കീബ് കൊളക്കാടൻ, സലീന നിസാർ ,ഹൃദിക് രാജ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.