Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2025 12:03 IST
Share News :
കോഴിക്കോട് : സംസ്ഥാനത്ത് എയ്‌ഡഡ് സ്‌കൂളുകളിൽ ജോലിചെയ്യുന്ന നിയമനാംഗീകാരം കിട്ടാത്ത നൂറുകണക്കിന് അധ്യാപകരും അവരുടെ കുടും ബവും ആത്മഹത്യവക്കിലാണെന്നും, ഇവർക്ക് എത്രയും വേഗം നിയമനാംഗീകാരം നൽകണമെന്നും അല്ലാത്തപക്ഷം PWD വാടകനിരക്കിൽ എയ്‌ഡഡ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്നും കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്മെൻ്റ് അസോ സിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എയ്‌ഡഡ് സ്‌കൂളുകൾ നവീകരിക്കുന്നതിനും പുതുക്കിപണിയുന്നതിനും എം. പി. എം.എൽ.എ ഫണ്ടുകൾ സർക്കാർ സ്‌കൂളുകൾക്ക് നൽകുന്നതുപോലെ എയ്‌ഡഡ് സ്കൂളുകൾക്കും നൽകണം, യഥാവിധി നൽകേണ്ട സ്‌കൂൾ ഗ്രാന്റു കൾ തടസ്സവാദങ്ങൾ ഉന്നയിച്ച് തടഞ്ഞുവെക്കുന്ന വിദ്യാഭ്യാസ അധികൃതരുടെ നിലപാട് കാരണം മിക്ക സ്‌കൂളുകൾക്കും തുച്ഛമായ ഗ്രാൻ്റ് പോലും ലഭിക്കുന്നില്ല നിയമാനുസൃതമല്ലാത്ത CBSE സ്‌കൂളുകളെയും അൺ എയ്‌ഡഡ് സ്‌കൂളുകളെയും നിയന്ത്രിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. സ്‌കൂളു കൾ ഇക്കണോമിക് ആയി നിലനിർത്തുന്നതിന് LP യിൽ 40 കുട്ടികളും UP യിൽ 70 കുട്ടികളും എന്ന തോതിൽ നിജപ്പെടുത്തണമെന്നും പത്രസമ്മേളനത്തിൽ KPSMA ആവശ്യപ്പെട്ടു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും ദിവസവേതനാടി സ്ഥാനത്തിൽ സീപ്പർമാരെ നിയമിക്കുന്നതിനുള്ള അനുമതി നൽകണം. 70 വയസ്സ് കഴിഞ്ഞ എയ്ഡഡ് സ്‌കൂൾ മാനേജർമാരെ വിദ്യാശ്രേഷ്‌ഠാപുരസ്ക്കാരം നൽകി 2025 സെപ്തംബർ 16ന് ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് കോഴിക്കോട് ശിക്ഷക് സദനിൽ നടക്കുന്ന സ്നേഹസംഗമ-സമരാഗ്നിയിൽ വെച്ച് ആദരിക്കും. കെ. മുരളീധരൻ എക്സ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ആമുഖ പ്രഭാഷണം നടത്തും
പത്രസമ്മേളനത്തിൽ KPSMA സ്നേഹസംഗമ-സമരാഗ്നി ചെയർമാൻ K· P ഭാസ്‌കരൻ മാസ്റ്റർ, ജനറൽ കൺവീനർ എൻ.വി. ബാബുരാജ്, കൺവീനർ M രാജീവൻ മേലടി പങ്കെടുത്തു
Follow us on :
More in Related News
Please select your location.