Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 07:10 IST
Share News :
ചേർത്തല∙ പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.
കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
കഥ, തിരക്കഥ, അഭിനയം, സംവിധാനം എന്നീ വിഷയങ്ങളിൽ ജോയ് കെ. മാത്യുവും ഫോട്ടോഗ്രാഫിയിലും സിനിമാട്ടോഗ്രാഫിയിലും സാലി മൊയ്ദ്ദീനും നാടകാഭിനയത്തിൽ നൂറനാട് സുകുവുംപരിശീലനംനൽകി.നടൻ,തിരക്കഥാകൃത്ത്,ഛായാഗ്രഹകൻ,നിർമ്മാതാവ്, ലോക റെക്കോർഡ് ജേതാവ്,സംവിധായകൻ, ചലച്ചിത്ര പരിശീലകൻ എന്നീ നിലകളിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ജോയ് കെ.മാത്യു. കഴിഞ്ഞ 25 വർഷത്തിലധികമായി സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളും ഡോക്യുമെന്ററികളും വഴി പ്രേക്ഷകരെ ആകർഷിച്ച അന്താരാഷ്ട്ര ചലച്ചിത്രകാരൻ കൂടിയാണ് ജോയ് കെ. മാത്യു,
വിദ്യാർത്ഥികൾക്ക് ക്യാമറയ്‌ക്ക് മുന്നിലും പിന്നിലുംനടക്കുന്നകലാപ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചും സമഗ്രമായ ബോധവൽക്കരണം നൽകുക എന്നതായിരുന്നു ചലച്ചിത്ര കലാ പരിശീലന പരിപാടിയുടെ ലക്ഷ്യം.
അധ്യാപനം ഒരു പ്രകടന കലയാണ്. ആ പ്രകടനത്തിൽ വിജയം നേടാൻ അധ്യാപകർക്ക് സിനിമയുടെ ഭാഷയും കാഴ്ചപ്പാടും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് ജോയ് കെ. മാത്യു അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ അധ്യാപകർക്ക് അവരുടെ ഭാഷയും ഭാവങ്ങളും തികച്ചും സുസജ്ജമാക്കാൻ സഹായിക്കുന്ന ഈ ചലച്ചിത്ര കലാ പരിശീലനം, ബിഎഡ് വിദ്യാർത്ഥികളുടെ ഭാവിയെപുനരവതരിപ്പിക്കുന്ന വിദ്യ ആകുമെന്ന് ബി.എഡ് കോളേജ് മേധാവി ബിബി പ്രസാദ് അഭിപ്രായപ്പെട്ടു.
Follow us on :
More in Related News
Please select your location.