Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 09:12 IST
Share News :
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും ഭാവഭേദമില്ലാതെ പ്രതി ജോർജ് കുര്യൻ. കൂസലില്ലാതെയായിരുന്നു കോടതിമുറിയിലെ പെരുമാറ്റം. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് വ്യക്തമാക്കിയപ്പോഴും മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ല.
കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി(രണ്ട്) ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പ് കലക്ടറേറ്റ് പരിസരത്തേക്ക് എത്തിച്ച പ്രതിയെ കോടതി ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഉള്ളിലെത്തിച്ചു. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ശിക്ഷാവിധി കേൾക്കാനായി കോടതിയിലേക്ക് പ്രതിയെ എത്തിക്കുമ്പോൾ ബന്ധുക്കളടക്കം കാത്തുനിന്നിരുന്നു. ഇവരെ നോക്കിയശേഷമാണ് കോടതി മുറിക്കുള്ളിലേക്ക് കടന്നത്.
കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പുറത്തിറക്കിയ ജോര്‍ജിന്റെ ഇരുകൈകളിലും വിലങ്ങ് ധരിപ്പിച്ചു. ചെറുചിരിയോടെയാണ് കൈകൾ നീട്ടിയത്. കാണാനെത്തിയ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടുത്ത് എത്താനും ജോര്‍ജ് ശ്രമിച്ചു. എന്നാൽ, പൊലീസ് തടയുകയായിരുന്നു. കേസിൽ അറസ്റ്റിലായതുമുതൽ വിചാരണതടവുകാരനായി കഴിയുന്ന ഇയാളുടെ ജാമ്യ ഹരജികൾ പല തവണ കോടതി തള്ളിയിരുന്നു.
Follow us on :
Please select your location.