Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്നിനെതിരെ ഫ്രണ്ട്സ് ഓഫ് യോഗ

07 Mar 2025 11:44 IST

Enlight Media

Share News :

കോഴിക്കോട്: മയക്കുമരുന്ന് വ്യാപനത്തിലും കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തിലും വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തെ രക്ഷിക്കാനായി പ്രതിരോധ കവചമൊരുക്കി ഫ്രണ്ട്സ് ഓഫ് യോഗ.

2025 മാർച്ച് 16 ഞായറാഴ്‌ച രാവിലെ 10 മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് സഫയർ ഹാളിൽ ജില്ലാതല ശില്‌പശാല നടക്കും. ശിൽപശാലയിൽ സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ സംബന്ധിക്കും.

മയക്കുമരുന്നിന്റെ വിപത്തിനെകുറിച്ച് സമൂഹത്തെ ബോധവൽകരിക്കാൻ വിപുലമായ ക്യാമ്പയിൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഫ്രണ്ട്സ് ഓഫ് യോഗ ഓൾ ഇന്ത്യ കോ-ഓഡിനേറ്റർ രാജൻ തേങ്ങാപറമ്പത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുജനങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ-മാനസിക കൂട്ടായ്മ‌കൾ സംഘടിപ്പിക്കും. വിദ്യാർഥികളെ മയക്കുമരുന്ന് ലോബി ലക്ഷ്യ മിടുന്നതിനാൽ കൂട്ടികളുമായി രക്ഷിതാക്കളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം മുൻനിർത്തി രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ശിൽപശാല സംഘടിപ്പിക്കും.

മാതാ-പിതാ-ഗുരു ബന്ധങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. മയക്കുമരുന്നിനെ പ്രതിരോധിക്കുന്ന ഒരു സമൂഹം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശിൽപശാലക്ക് ശേഷം നഗരത്തിൽ മയക്കുമരുന്ന് വിരുദ്ധറാലി സംഘടിപ്പിക്കും. റാലിയോടനുബ ന്ധിച്ച് പൊലിസ്, എക്സൈസ്, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ സംസാരിക്കും. ക്യാംമ്പയിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുക യാണ് ലക്ഷ്യം.

മയക്കുമരുന്ന് വ്യാപനം തടയാൻ സംസ്ഥാനമൊട്ടുക്കും കൂട്ടായ്‌മകൾ രൂപീകരിക്കാനും പരിപാടിയുണ്ട്.

വാർത്താസമ്മേളനത്തിൽ രാജൻ തേങ്ങാപറമ്പത്ത്, രമേശ് ബാബു കാളൂർ, ബാലൻ കെ.കെ., റഹീം, ടി.ടി. ഉമ്മർ, കെ.പി. രാജശേഖരൻ എന്നിവർ പങ്കെടുത്തു

Follow us on :