Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 11:59 IST
Share News :
തുറമുഖനഗരമായ കോഴിക്കോടിനെ യോഗാനഗരമായി പ്രഖ്യാപിക്കണമെന്ന ആഹ്വാനവുമായി ഫ്രൻ്റ്സ് ഓഫ് യോഗ കോഴിക്കോട് ചാപ്റ്ററിൻ്റെ 18-ാം വാർഷികം ഫെബ്രുവരി 22ന് കോഴിക്കോട് നടക്കുന്നു. ഗുരുജി കെ.ബി. മാധവന്റെ നേത്യത്വത്തിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഒരു ആഗോള സംഘടനയായ ഫ്രൻ്റ്സ് ഓഫ് യോഗ സൗജന്യമായാണ് യോഗാപരിശീലനം നൽകിവരുന്നത്. വളർന്നുവരുന്ന ടൂറിസത്തോടൊപ്പം യോഗയെയും ആയുർവേദത്തെയും ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന കോഴിക്കോടിനെ യോഗാനഗരമാക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.
22ന് രാവിലെ 7 മണിക്ക് മാനാഞ്ചിറ മൈതാനിയിൽ ധ്യാനോത്സവവും വൈകീട്ട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വാർഷിക ആഘോഷവും നടക്കും ധ്യാനോത്സവം മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും സ്റ്റേഡിയത്തിലെ വാർഷികാഘോഷം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും പരിപാടിയിൽ പതഞ്ജലി യോഗാചാര്യൻ ഉണ്ണിരാമൻ ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും.
ഫ്രൻ്റ്സ് ഓഫ് യോഗ കോഴിക്കോട് ചാപ്റ്റർ ചെയർമാനും അഖിലേന്ത്യാ കോ-ഓഡിനേറ്ററുമായ ടി.പി. രാജന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിനെട്ട് വർഷമായി കോഴിക്കോട് നഗരത്തിൽ സൗജന്യമായി യോഗാപരിശീലനക്ലാസ്സുകൾ നടന്നുവരുന്നുണ്ട്. സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് ഇവിടെ നിന്ന് ഇതിനോടകം യോഗാപരിശീലനം നേടിയത്.
പോസിറ്റീവ് ചിന്തയുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കാൻ ശരീരത്തിലൂടെ മനസ്സിനെ നിയന്ത്രിക്കുക, മാനസികാരോഗ്യത്തിലൂടെ നല്ലൊരു ശരീരം രൂപപ്പെടുത്തുക എന്ന ഫ്രൻ്റ്സ് ഓഫ് യോഗയുടെ ലക്ഷ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്ന വ്യവസായി ഗുരുജി കെ.ബി. മാധവൻ കോഴിക്കോട്ടെ ആഘോഷപരിപാടികളിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.
Follow us on :
More in Related News
Please select your location.