Wed Jul 16, 2025 3:09 AM 1ST
Location
Sign In
23 May 2024 11:04 IST
Share News :
മുക്കം: കക്കാട് ജലജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി കാരശ്ശേരി പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത കക്കാട് - കല്ലിടുമ്പിൽ പഞ്ചായത്ത് റോഡ് പൊട്ടിപൊളിച്ചിട്ട് മൂന്നു മാസമായി അനിശ്ചിതമായി നീളുന്നു. കനത്ത മഴയിൽ റോഡ് സങ്കിർണ്ണാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനം വലയുന്നു. പദ്ധതി ഏറ്റെടുത്ത കരാറുകാരുടെ അനാസ്ഥ മൂലമാണന്നാണ് ആക്ഷേപം ഉയർന്നിരിക്കയാണ്. വേനൽമഴ ശക്തിപ്പെട്ടതോടെ റോഡിലൂടെയുള്ള യാത്ര ഇപ്പോൾ വളരെദുഷ്കരമായി മാറി. അമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം കഷ്ടപ്പെടുന്നത്. പദ്ധതി ഏറ്റെടുത്ത കരാറുകാരെ പ്രദേശവാസികൾ നേരിട്ട് വിളിച്ചപ്പോൾ കോൺക്രീറ്റ് ചെയ്യാൻ നിലവിൽ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചെതെന്ന് നാട്ടുകാർ പരാതിപ്പെടുന്നത്.
ബൈക്ക് യാത്രിക്കാർ കുഴികളിൽ വിണ് അപകടം സംഭവിക്കൽ പതിവ് കാഴ്ച്ചയാണ്. എത്രയും പെട്ടെന്ന് പൈപ്പിടൽ പദ്ധതി പൂർത്തികരിച്ച് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമാക്കണമെന്ന ആവശ്യ o ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.