Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടിയിലെ ഗ്രാമങ്ങൾ ഇനി സമ്മേളന കാലം;നിയോജകമണ്ഡലം യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

15 Jul 2025 19:51 IST

Saifuddin Rocky

Share News :


നെടിയിരുപ്പ് : "അനീതിക്കെതിരെ യുവതയുടെ തിരുത്ത്" എന്ന മുദ്രാവാക്യമുയർത്തി കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലതല ഉദ്ഘാടനം മുസ്ലിയാരങ്ങാടി ചോലമുക്കിൽ സംസ്ഥാന യൂത്ത് ലീഗ് വൈസ്പ്രസിഡന്റ് മുജീബ് കാടേരി നിർവഹിച്ചു. ധാർമ്മിക ബോധമുള്ള ഒരു യുവത വളർത്തിയെടുക്കുകയാണ് യുവജന സംഘടനകൾ നിർവഹിക്കേണ്ട ഉത്തരവാദിത്വമെന്നും ഓരോ ഗ്രാമങ്ങളിലും യുവാക്കളാണ് ആ നാടിന്റെ പ്രതീക്ഷയെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അനീതിക്കെതിരെ നീതിയുടെ പക്ഷത്ത് നിന്ന് ശബ്ദമുയരണം എന്നും മുജീബ് കാടേരി ആവശ്യപ്പെട്ടു

യോഗത്തിൽ ചോലമുക്ക് യൂണിറ്റ് പ്രസിഡന്റ് ജംഷീർ കളപ്പാടൻ അധ്യക്ഷത വഹിച്ചു

മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് മുണ്ടക്കുളം ആമുഖഭാഷണം നടത്തി.

പി കെ സി അബ്ദുറഹിമാൻ, പിവി അഹമ്മദ് സാജു, മൻസൂറലി കോപ്പിലാൻ, കെ എം ഇസ്മയിൽ,പി പി എ ഖയ്യൂം,അസ്ക്കർ നെടിയിരുപ്പ്,മൻസൂർ കൊട്ടപ്പുറം,പി കെ സദഖത്തുള്ള,റഫീഖ് അയക്കോടൻ,ഇ എം റഷീദ്,കെ ഷറഫലി,ഇസ്മയിൽ അമ്പാട്ട്,കെ കെ റഷീദ്,സി കെ കുഞ്ഞുട്ടി, സി ഒ മിസ് ഹബ് എന്നിവർ പ്രസംഗിച്ചു.

സി പി ഷിബിലി സ്വാഗതവും

സി ടി അബുഅൻഷദ് നന്ദിയും പറഞ്ഞു.


ഫോട്ടോ : കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലതല ഉദ്ഘാടനം സംസ്ഥാന യൂത്ത് ലീഗ് വൈസ്പ്രസിഡന്റ് മുജീബ് കാടേരി നിർവഹിക്കുന്നു

Follow us on :

More in Related News