Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടി അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടത്തി.

15 Jul 2025 22:07 IST

santhosh sharma.v

Share News :

വൈക്കം: മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉഴിഞ്ഞു വെച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്നും വിജയത്തിൽ അഹങ്കരിക്കാതെയും പരാജയത്തിൽ തളരാതെയും ജീവിതത്തിൽ എല്ലാ രംഗത്തും വിജയം കൈവരിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്നും മാത്യൂ കുഴൽനാടൻ എംഎൽഎ അഭിപ്രായപ്പെട്ടു. ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടി വി പുരം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രിയും ദേശീയ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാമത് അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗം മോഹൻ ഡി ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി. ഡി ഉണ്ണി, ബി. അനിൽകുമാർ, അഡ്വ. സനീഷ് കുമാർ, ചന്ദ്രസേനൻ, ശ്രീരാജ് ഇരുമ്പേപള്ളിൽ, കെ. ആർ ഷൈലകുമാർ, പി. എ സുധീരൻ, എസ്. സാനു, ഇടവട്ടം ജയകുമാർ, ടി. അനിൽകുമാർ, വർഗ്ഗീസ് പുത്തൻചിറ, ആർ. റോയ്, സ്കറിയ ആന്റണി, ബിജു കൂട്ടുങ്കൽ, വി. ടി സത്യജിത്ത്, സന്തോഷ് ആഞ്ഞിലിക്കൽ, രമണൻ പയറാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News