Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍.

17 Aug 2025 17:06 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. വാഹന സൗകര്യം ഒരുക്കിയവരും ഒളിയിടം നല്‍കിയവരുമാണ് ഒടുവില്‍ അറസ്റ്റിലായത്. വെളിയം കോട് സ്വദേശി അഫ്ഷര്‍, പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാഫി, തൃശ്ശൂര്‍ അകലാട് സ്വദേശികളായ മുഹമ്മദ് ഹാശിം, നിഷാദ് , കൊട്ടാരക്കര കോക്കാട് സ്വദേശി ഷാനവാസ് എന്നിവരാണ് ഒടുവില്‍ അറസ്റ്റിലായ അഞ്ചുപേര്‍.


ഇതില്‍ മുഹമ്മദ് ഷാഫിയാണ് തട്ടിക്കൊണ്ടുപോകാനുള്ള വാഹനം നല്‍കിയത്. ഷാനവാസ് ആണ് കൊല്ലത്ത് താമസ സൗകര്യമൊരുക്കിയത്. മറ്റുള്ള മുന്നൂപേരും അകമ്പടി വാഹനത്തില്‍ ഉള്ളവരായിരുന്നു. കേസില്‍ ഷമീറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉള്‍പ്പെടെ ആറ് പ്രതികള്‍ റിമാൻഡിലാണ്. കേസില്‍ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.


കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പാണ്ടിക്കാട് സ്വദേശി ഷമീറിനെ കാറിലെത്തിയ സംഘം കിഡ്നാപ്പ് ചെയ്തതത്. വിദേശത്തെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുമായി ഷമീറിന് സാമ്ബത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ കേസില്‍ ഷമീറിന് അനുകൂലമായി കോടതി വിധിയുണ്ടായി. ഉദ്ദേശം 2 കോടി രൂപ ഷീമറിന് കൈമാറാനായിരുന്നു കോടതി വിധി. ഇതൊഴിവാക്കി കിട്ടാൻ വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

Follow us on :

More in Related News