Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

30 Aug 2025 20:14 IST

MUKUNDAN

Share News :

ചാവക്കാട്:മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.എടക്കഴിയൂർ കാജാകമ്പനിക്ക് പടിഞ്ഞാറുഭാഗം തയ്യിൽ കുഞ്ഞിമോൻ മകൻ നുറുദ്ധീൻ(59)ആണ് മരിച്ചത്.പുത്തൻ കടപ്പുറം സ്വദേശി ബുഹാരുവിന്റെ ഉടമസ്ഥതയിലുള്ള ഉള്ളാളം വള്ളത്തിൽ വെച്ചാണ് മരണപെട്ടത്.ഇന്ന് രാവിലെ 8.30-ന് മത്സ്യബന്ധനത്തിനിടെ ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു.കരക്കടിപ്പിച്ച വള്ളത്തിൽ നിന്നും ലൈഫ് കെയർ ആംബുലൻസ് സർവ്വീസ് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഖബറടക്കം എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.ഭാര്യ:ഫാത്തിമ.മക്കൾ:റൗഫ്,റംഷീദ്,റാസിക്ക്,ഷെഫീക്ക്.മരുമക്കൾ:ഷാനിബ,ആമിത.

Follow us on :

More in Related News