Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായിൽ കുട്ടികൾക്കായി പ്രത്യേക കോൾ സെന്റർ

01 Aug 2025 13:59 IST

NewsDelivery

Share News :

ദുബായ്- കുട്ടികളുടെ യാത്ര നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ആരംഭിച്ച പ്രത്യേക കോൾ സെന്ററിനും മികച്ച സീകാര്യത . ദുബായ് വിമാനത്താവളങ്ങളിലെ കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകളുടെ വിജയകരമായ തുടർച്ചയായാണ് ഈ സേവനം ഒരുക്കിയത്. യുവ യാത്രികരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് അധികൃതരുമായി സംവദിക്കാനും അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ജി ഡി ആർ എഫ് എ ഈ പ്രത്യേക സർവീസ് ആരംഭിച്ചത്.

ആമർ കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 8005111 (യുഎഇയ്ക്കുള്ളിൽ നിന്ന്) അല്ലെങ്കിൽ +97143139999 (യുഎഇയ്ക്ക് പുറത്തുനിന്ന്) വഴിയാണ് ഈ പ്രത്യേക ലൈൻ കുട്ടികൾക്ക് ലഭ്യമാകുന്നത്. കുട്ടികൾക്കുള്ള ലൈനിലേക്ക് വിളിക്കുന്നവർക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ ലഭിക്കാൻ 3-ഉം അറബിയിൽ വിവരങ്ങൾ ലഭിക്കാൻ 4-ഉം ഡയൽ ചെയ്യണം. ഇതിനോടകം 7 മുതൽ 12 വയസ്സുവരെയുള്ള ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

അതിനിടെ, രക്ഷിതാക്കൾ ഈ പ്രത്യേക ഓപ്ഷൻ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾക്ക് 8005111 എന്ന നമ്പറിൽ തന്നെ വിളിച്ച് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. ഈ ലൈൻ കുട്ടികൾക്ക് മാത്രമുള്ളതാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.കുരുന്നുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഈ കോൾ സെന്ററിൽ പ്രവർത്തിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Follow us on :

More in Related News