Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായ് എയർപോർട്ടിലെ കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടർ സൂപ്പർ ഹിറ്റ്: വിസ്മയകരമായ യാത്രാനുഭവം ലക്ഷക്കണക്കിന് കുട്ടികളിലേക്ക്

01 Aug 2025 13:45 IST

NewsDelivery

Share News :

ദുബായ്: കുട്ടികൾക്ക് അവിസ്മരണീയമായൊരു യാത്രാനുഭവം സമ്മാനിച്ചുകൊണ്ട്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ വൻ വിജയമായി . 2023 ഏപ്രിൽ 19 -ന് ടെർമിനൽ 3-ൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ അറൈവൽ ഭാഗത്തേക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനോടകം ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രത്യേക കൗണ്ടറുകളിലൂടെ കടന്നുപോയത്.


കുട്ടികൾക്കായി ലോകത്തെ ആദ്യത്തെ സമർപ്പിത ഇമിഗ്രേഷൻ കൗണ്ടർ ജി ഡി ആർ എഫ് എ - ദുബായ് മേധാവി ലഫ് :ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയാണ് കുരുന്നുകൾക്ക് തുറന്നു കൊടുത്തത്. .നാല് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പാസ്‌പോർട്ട് കൗണ്ടറുകൾ,ആകർഷകവും കുട്ടികൾക്കിണങ്ങിയതുമായ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ എല്ലാവർക്കും പ്രത്യേകിച്ച് ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കും സുരക്ഷിതവും ആസ്വാദ്യകരുമായ അന്തരീക്ഷം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരത്തിലുള്ള കൗണ്ടറുകൾ.സാധാരണ പാസ്‌പോർട്ട് നടപടിക്രമങ്ങളുടെ വിരസത ഒഴിവാക്കി, കുട്ടികൾക്ക് ആവേശകരമായൊരു അനുഭവം പകരുന്ന നിരവധി സവിശേഷതകൾ ഈ കൗണ്ടറുകൾക്കുണ്ട്.


പ്രധാന സവിശേഷതകൾ

1,സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനുള്ള അവസരം*: കുട്ടികൾക്ക് സ്വന്തമായി അവരുടെ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ഇവിടെ അവസരം ലഭിക്കുന്നു. ഇത് അവർക്ക് ഒരു സവിശേഷമായ യാത്രാനുഭവം നൽകുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു.


2,ബാലസൗഹൃദ കാർട്ടൂൺ കഥാപാത്രങ്ങൾ*: എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച ബാലസൗഹൃദ കാർട്ടൂൺ കഥാപാത്രങ്ങളായ 'സാലമും', 'സലാമയും' വിശേഷാവസരങ്ങളിൽ കുട്ടികളെ സ്വാഗതം ചെയ്യാൻ ഇവിടെയുണ്ടാകും. ഇത് കുട്ടികളിൽ സന്തോഷവും ഊഷ്മളതയും നിറയ്ക്കുന്നു.


3,ആകർഷകമായ ഫ്ലോർ സ്റ്റിക്കറുകൾ*: കുട്ടികൾക്കിണങ്ങിയ ഫ്ലോർ സ്റ്റിക്കറുകൾ ഓരോ ചുവടുകളെയും ആവേശകരമായ സാഹസിക യാത്രയാക്കി മാറ്റുന്നു.


4,മാതാപിതാക്കൾക്കും പ്രവേശനം*:കുട്ടികളോടൊപ്പമുള്ള മാതാപിതാക്കൾക്കും ഈ കൗണ്ടറുകളിലൂടെ അവരുടെ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ സാധിക്കുന്നതാണ്.


5,ബഹിരാകാശ തീം അലങ്കാരങ്ങൾ*: ഈ പ്രത്യേക കൗണ്ടറുകൾ ബഹിരാകാശ തീമിലുള്ള അലങ്കാരങ്ങളാൽ ആകർഷകമാണ്. ഫ്ലോർ സ്റ്റിക്കറുകൾ പതിച്ച പ്രത്യേക ഗേറ്റിലൂടെയും ഇടനാഴിയിലൂടെയുമാണ് കുട്ടികളെ കൗണ്ടറുകളിലേക്ക് നയിക്കുന്നത്.


6,പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ*: ഇവിടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പാസ്‌പോർട്ട് നടപടിക്രമങ്ങളെക്കുറിച്ച് കളിയായി പഠിപ്പിക്കുകയും ചെയ്യും.


ദുബായ് വിമാനത്താവളത്തിലെ ഈ വേറിട്ട സംരംഭം, യാത്രയെ കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുകയും, എയർപോർട്ട് നടപടിക്രമങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന ഒരു മികച്ച

മാതൃകയായി മാറുകയാണ്.

Follow us on :

More in Related News