Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2025 18:19 IST
Share News :
തലയോലപ്പറമ്പ്: ഇടത് വശം ചേർന്ന് ബൈക്കിൽ പോകുകയായിരുന്ന പഞ്ചായത്ത് അംഗത്തിന് നേരെ തെറ്റായ ദിശയിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവർ അപകടകരമാകും വിധം നിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് ജംഗ്ഷനിൽ വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. എസ്. സച്ചിൻ ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പോലിസിൽ പരാതി നൽകി. സംഭവത്തിൽ കോട്ടയം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ആവേ മരിയ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനും ഡ്രൈവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഈ ബസ്സുകൾ അപകടകരമായ ഡ്രൈവിംഗ് മൂലം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും അടക്കം നിരവധി പേർക്ക് ഭീഷണിയാണ് ഉളവാക്കുന്നതെന്നും ഇത് നിയന്ത്രിക്കാൻ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, ഡിജിപി എന്നിവർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.