Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 17:20 IST
Share News :
ഇബ്രി: കലാ കൈരളി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇബ്രി ക്രിക്കറ്റ് ലീഗിന്റെ ആദ്യ എഡിഷൻ വെള്ളിയാഴ്ച്ച തനം എഫ് സി സി ഗ്രൗണ്ടിൽ വച്ചു തുടക്കം കുറിച്ചു. ആവേശകരമായ പൊതുജന പങ്കാളിത്തമാണ് ടൂർണമെന്റിൽ ദൃശ്യമായത്.
ഉദ്ഘാടന വേളയിൽ ഇബ്രി മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ സുഭാഷ്, കുമാർ, തമ്പാൻ, ഷാജി, ഷാജു, സുധീരൻ എന്നിവർ സന്നിഹിതരായിരുന്നു. കലാ കൈരളി യൂത്ത് വിംഗ് പ്രവർത്തകരായ റിയാസ്, ശ്യാം കുമാർ, ജ്യോതിഷ്,ജെറിൻ, അനു രാജ്,അനീഷ്, ബിലാൽ, അൻഷാദ്, നൈസാം, ജെറിൻ, റോഷിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇബ്രി കമന്റോസ്, ഐ ആർ എച് ബ്ലാസ്റ്റേഴ്‌സ്, ഇബ്രി റൈസ്സിംഗ് ബ്രദർസ്, യങ്കിൾ വാരിയേഴ്സ് എന്നീ ടീമുകൾ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. വൈഷ്ണവ്, റിയാസ്, സമീർ എന്നിവർ വിവിധ മത്സരങ്ങളിലായി മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 6 ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.