Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിപ്പുറത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന വെസ്റ്റ് ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി.

10 Sep 2025 19:00 IST

Jithu Vijay

Share News :

മലപ്പുറം : കുറ്റിപ്പുറത്ത് കഞ്ചാവ് വിൽപ്പന നടത്തിവന്ന വെസ്റ്റ് ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. സാമമീം ഷേക്ക് (25 വയസ്), മിന്റു.എസ്.കെ (21 വയസ്) എന്നിവരാണ് 2.78 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അഖീൽ.പി.എം ന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ലതീഷ്.പി, മലപ്പുറം IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രാഗേഷ്.പി, പ്രിവന്റീവ് ഓഫീസർ പ്രമോദ്.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ സാഗിഷ് ചാക്കുങ്ങൽ, ശ്രീജിത്ത്‌.എസ്, അലക്സ്‌.എ, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഡ്രൈവർ ഗണേഷ്.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



Follow us on :

More in Related News