Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പരീക്ഷയിൽ മികച്ച വിജയവും എം.ബി.ബി. എസ്സിന് പ്രവേശന യോഗ്യതയും നേടിയ വടയാർ സ്വദേശി ആൽഡിസ് മനോജിനെഅനുമോദിച്ചു.

28 Jun 2025 14:33 IST

santhosh sharma.v

Share News :

വൈക്കം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന് പ്രവേശന യോഗ്യത നേടിയ വടയാർ സ്വദേശി ആൽഡിസ് മനോജിനെ വൈക്കം അർബൻ ഫെൽഫയർ ബാങ്കിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ആൽഡിസിൻ്റെ വസതിയിൽ എത്തി ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡൻ്റും ബാങ്കിൻ്റ പ്രസിഡൻ്റുകൂടിയായ ആർ. ചന്ദ്രശേഖരൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി എം.എൻ ദിവാകരൻ നായർ, ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.റ്റി. ജെയിംസ്, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ഇ.എം നാസർ, പി.എസ് ബാബു, എ.കെ ഗോപാലൻ, ഗ്രാമപഞ്ചായത്തംഗം സേതുലക്ഷി അനിൽകുമാർ, ബാങ്ക് സെക്രട്ടറി എം.കെ സോജൻ , ബാങ്ക് അക്കൗണ്ടൻ്റ് റ്റി.എ .ഗീത, കിസ് കോ ലാബ് ചീഫ് ടെക്നിഷ്യൻ കെ.എം പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറിയും ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ വടയാർ മാളിയേക്കൽ എം.വി മനോജ്, ബെറ്റി ദമ്പതികളുടെ മകനാണ് ആൽഡിസ് മനോജ്.

Follow us on :

More in Related News