Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച സി.പി.ഒ പി.കെ.അജിതക്ക് ജനമൈത്രി പോലീസിന്റെ സ്‌നേഹാദരം

06 Jan 2025 08:00 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മികച്ച സി.പി.ഒ പി.കെ.അജിതക്ക്  ജനമൈത്രി പോലീസിന്റെ സ്‌നേഹാദരം

ചെമ്പുചിറ: തൃശൂര്‍ റൂറല്‍ ജില്ലയിലെ മികച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്റ്റ് സി.പി.ഒ ആയി തെഞ്ഞെടുക്കപ്പെട്ട ചെമ്പുചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി.കെ.അജിതയെ വെള്ളികുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വെള്ളികുളങ്ങര എസ് .എച്ച്. ഒ കെ.കൃഷ്ണന്‍ മെമന്റോ സമ്മാനിച്ചു. പ്രധാനഅധ്യാപിക കൃപ കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, എസ്.പി .സി തൃശ്ശൂര്‍ റൂറല്‍ ജില്ല എ. ഡി. എന്‍. ഒ കെ.കെ.ജോയ് , പി.ടി.എ പ്രസിഡന്റ് പി.എസ്.പ്രശാന്ത് ,പി.കെ.അജിത, വിസ്മി വര്‍ഗീസ് , സീനിയര്‍ കേഡറ്റ് ദേവിക സുനില്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News