Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2026 19:15 IST
Share News :
ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു.ഇന്ന് രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്.ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി.കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ.പ്രദീപും,വസന്തയും,കുടുംബവും ആണ് ആനയെ നടയിരുത്തിയത്.ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്.ക്ഷേത്രം ഊരാളനും,ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ,അസി.മാനേജർമാരായ രാമകൃഷ്ണൻ,സുന്ദരരാജൻ(ജീവധനം),പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ,കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.വഴിപാട് നേർന്ന പി.എ.പ്രദീപ്,വസന്ത,കുടുംബാംഗങ്ങൾ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.