Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 23:10 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കേരളാ കോൺഗ്രസ് (എം) നേതാവിൻ്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. കേരളാ കോൺഗ്രസ് (എം) നേതാവും യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരയത്തേൽ ആൽവിൻ ജോർജ്ജിൻ്റെ കുറിച്ചി വളവിന് സമീപമുള്ള വീട്ടിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയത്.തിങ്കളാഴ്ച പുലർച്ചെ 6 ന് ആരംഭിച്ച പരിശോധന രാത്രി 9 നാണ് അവസാനിച്ചത്.കൊച്ചി എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ പി.ശാന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കൊൽക്കത്തയിലുള്ള കമ്പനിയുമായി 35 കോടിയോളം രൂപയുടെ കരാറിൽ ഏർപ്പെട്ട ആൽവിൻ്റെ വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻ എന്ന കമ്പനി കഴിഞ്ഞ മാസം 5.5 കോടി രൂപ കൈമാറിയിരുന്നു.ഇത് കണക്കിൽപ്പെട്ട പണമാണോ എന്ന് പരിശോധിക്കാനാണ് ഇ.ഡി റെയ്ഡ് നടത്തിയതെന്നാണ് സൂചന. ഏതാനും ദിവസം മുമ്പ് കരാറിൽ ഏർപ്പെട്ട കൊൽക്കത്തയിലെ കമ്പനി ഉടമയെ 100 കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ഇ.ഡി പിടികൂടിയിരുന്നു. തുടർന്ന് ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആൽവിൻ ഇയാൾക്ക് തുക കൈമാറിയത് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി ആൽവിൻ്റെ രണ്ട് ഫോണുകളും, ഹാർഡ് ഡിസ്ക്ക് കമ്പനിയുടെ സർട്ടിഫിക്കറ്റുകളും കൂടുതൽ പരിശോധനയ്ക്കായി ഇ.ഡി കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.