Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ കൂടുതൽ പഠനവിധേയമാക്കണം: മന്ത്രി വി എൻ വാസവൻ

01 Dec 2025 19:46 IST

CN Remya

Share News :

കോട്ടയം: കാര്യമായ ചികിത്സ പ്രായോഗികമല്ലെന്ന് ആധുനിക ലോകം വിലയിരുത്തുന്ന ഓട്ടോ ഇമ്യൂൺ അസുഖങ്ങളിൽ ഹോമിയോപ്പതിക്ക് അനവധി സാധ്യതകൾ ഉണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം തെള്ളകം ചൈതന്യ സെന്ററിൽ നടന്ന ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള - ഐ.എച്ച്.കെയുടെ കോട്ടയം ജില്ലാ സെമിനാർ ‘ഇമ്മ്യുനോറ 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ചികിത്സാരീതികൾക്ക് അതിന്റെതായ മേഖലകൾ ഉണ്ടെന്നും ജപ്പാൻ ജ്വരം, ചിക്കൻഗുനിയ, കോവിഡ് എന്നിവ പടർന്നുപിടിച്ച സമയങ്ങളിൽ ഹോമിയോപ്പതിയുടെ ഗുണഫലം അനുഭവഭേദ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഐ.എച്ച്.കെയുടെ ഉപഹാരമായ ഫലവൃക്ഷത്തൈ മന്ത്രിക്ക് വേദിയിൽ സമ്മാനിച്ചു. ഐ.എച്ച്. കെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഡോ. ശ്രീകുമാരി ദിലീപ് അധ്യക്ഷത വഹിച്ചു. ഐ.എച്ച്. കെയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന ‘സമഗ്രം’ മെഡിക്കൽ ക്യാമ്പുകളുടെ കോട്ടയം ജില്ലയിലെ തീയതി പ്രഖ്യാപനം ഡോ. സിന്ധുമോൾ ജേക്കബ്ബ് നിർവഹിച്ചു. ഡോ.ലിബിൻ ജോബ്, ഡോ. ജ്യോതിഷ് ടി. കെ,  ഡോ. ബി വേണുഗോപാൽ, ഡോ.വിമൽ ശർമ,  ഡോ. അഞ്ജലി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.

സ്ത്രീ - പുരുഷ വന്ധ്യത, എ.ഡി.എച്ച്.ഡി, ഓട്ടിസം, ജീവിതശൈലീ രോഗങ്ങൾ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ, അപസ്മാരം തുടങ്ങിയ അസുഖങ്ങളിൽ നടത്താൻ പോകുന്ന ‘സമഗ്രം’ സൗജന്യ മെഡിക്കൽ ക്യാംമ്പുകൾ ജില്ലയിൽ വിവിധയിടങ്ങളിലായി നടത്തും. കോട്ടയം ജില്ലയിലെ യുവ ഹോമിയോപ്പതി ഡോക്ടർമാർക്ക് വേണ്ടി നടത്തുന്ന ‘റൈസ് അപ് 360‘ പരിശീലന പരിപാടിയുടെ ആക്ഷൻപ്ലാൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. പ്രദീപ് കുമാർ അവതരിപ്പിച്ചു. ഡോക്ടർമാർക്ക് വേണ്ടിയുള്ള ശാസ്ത്ര സെമിനാർ ഡോ. ആർ.എസ് അജിത്കുമാർ ഡോ. ജോളി എസ് ജനാർദ്ദനൻ എന്നിവർ നയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമുള്ളവർ പങ്കെടുത്ത സെമിനാറിൽ, ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളുമാണ് അതിഥികളെ സ്വീകരിക്കാനായി നൽകിയത്.

Follow us on :

More in Related News