Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ്സ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടു

21 Apr 2025 20:55 IST

Saifuddin Rocky

Share News :

കണ്ണൂർ വളപട്ടണം/പള്ളിക്കൽ: കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം.

കണ്ണൂർ - പയ്യന്നൂർ റൂട്ടിലോടുന്ന ശ്രീ മൂകാംബിക എന്ന പേരുള്ള ബസ് ചരക്ക് ലോറിയിൽ ഇടിക്കുകയും,തുടർന്ന് നിയന്ത്രണം വിട്ട ലോറി തൊട്ടടുത്തുള്ള മരത്തിൽ ഇടിച്ചുമാണ് അപകടമുണ്ടായിരിക്കുന്നത്.അപകടത്തിൽ സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ താമസിക്കുന്ന കുറ്റിയിൽ പറമ്പൻ ഉണ്ണിമോയീന്റെ മകൻ അബ്ദുൽ ജലീൽ (43) ആണ് മരിച്ചത്. ജലീലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും

മരണപ്പെടുകയായിരുന്നു.


ഉമ്മ : ആയിഷ ബീവി

ഭാര്യ : ഷറഫുന്നിസ

മക്കൾ :ആയിഷ നിദ, നിഹാൽ, നിഹാ മെഹറിൻ


സഹോദരങ്ങൾ : റെസ്മിയ, സാജിദ, റഫീഖ്

Follow us on :

More in Related News