Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി സര്‍ഗോത്സവം: കായിക പ്രതിഭകകള്‍ക്ക് കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം

09 Jan 2026 18:31 IST

Jithu Vijay

Share News :

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവം 'സവിശേഷ കാര്‍ണിവല്‍ ഓഫ് ദ ഡിഫ്രന്റ് 2026' ല്‍ പങ്കെടുക്കാന്‍ അവസരം. ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് സര്‍ഗോത്സവം നടക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്‌പോര്‍ട്‌സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് അത്‌ലറ്റിക് വിഭാഗത്തില്‍ രണ്ട് ഇനത്തിലും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 400 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിലും ഡ്വാര്‍ഫ് കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് ഷോട്ട്പുട്ടിലും മാത്രമാണ് അവസരം.


രജിസ്റ്റര്‍ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാര്‍ക്ക് മാത്രമേ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ജില്ലകളില്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി ജനുവരി 14. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14 മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാകണം. dcmlpsid@gmail.com ലും അപേക്ഷിക്കാം. ഫോണ്‍- 7593878161.

Follow us on :

More in Related News