Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന മുരടിപ്പ്; വൈക്കം നഗരസഭയിലേക്ക് സിപിഎം ബഹുജന മാർച്ച് നടത്തി.

06 May 2025 15:56 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയിലെ വികസന മുരടിപ്പിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ബഹുജന മാർച്ച് നടത്തി. തെക്കേനടയിലെ ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. തുടർന്ന് നഗരസഭക്ക് മുന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ ഹരികുമാർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി. പി ജയരാജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, എം. സുജിൻ, പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ, പി. ടി രാജേഷ്, പി. സി അനികുമാർ, കൗൺസിലർ കവിത രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിലെ 2023-24 കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ നഗരസഭയിലെ ഭൂരിഭാഗം പദ്ധതികളിലും പ്രവർത്തനങ്ങളിലും ഗുരുതരവീഴ്ചയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഭരണസമിതിയുടെ പിടിപ്പുകേടാണ് വീഴ്ചകൾക്ക് കാരണമായതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നതായും സി പി എം നേതാക്കൾ ആരോപിച്ചു.

മാർച്ചിന് മുന്നോടിയായി വൈക്കം നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി പി എം മെയ് 2 മുതൽ 4 വരെ നഗരത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു.

Follow us on :

More in Related News