Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യ കലാസാഹിത്യ വേദി 2025 ലെ അദ്ധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്തു

12 Oct 2025 20:29 IST

MUKUNDAN

Share News :

തൃശ്ശൂർ:ജനാധിപത്യ കലാസാഹിത്യ വേദി 2025 ലെ അദ്ധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്തു.കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന സമ്മേളനം സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ പ്രൊഫസർ ജി.കുമാരവർമ്മ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അധ്യക്ഷത വഹിച്ചു.പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ എൻ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ,സ്വതന്ത്രമായ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എൻ.ശ്രീകുമാർ അഭിപ്രായപ്പെട്ടു.കെഎസ്എസ്പിഎ സംസ്ഥാന ഉപാദ്ധ്യക്ഷൻ ടി.എസ്.സലീം വിശിഷ്ടാതിഥിയായി.വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തൊൻപത് അദ്ധ്യാപകർക്ക് പുരസ്കാരങ്ങൾ നൽകിയ സമ്മേളനത്തിൽ സഹദേവൻ കോട്ടവിള,ഡോ.എം.എ.മുംതാസ്,ഡോ.എം.എസ്.ശ്രീലാറാണി,ബദറുദ്ദീൻ ഗുരുവായൂർ,മോഹൻദാസ് ചെറുതുരുത്തി,സുജാത അനിൽ,വിഭിത രാജേഷ് എന്നിവർ പ്രസംഗിച്ചു.ടി.എസ്.സലീമിനും,മോഹൻദാസ് ചെറുതുരുത്തിക്കും അക്ഷരജ്യോതി പുരസ്കാരവും സമ്മാനിച്ചു.

Follow us on :

More in Related News