Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ ക്ലാസ് മുറികളുടെ നിര്‍മാണോദ്ഘാടനം നടത്തി

22 Oct 2024 14:51 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ ക്ലാസ് മുറികളുടെ നിര്‍മാണോദ്ഘാടനം നടത്തി

കൊടകര: ഗവണ്‍മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍  പുതിയ ക്ലാസ് മുറികളുടെ നിര്‍മാണോദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളില്‍ നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സും നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് അമ്പിളി സോമന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, വാര്‍ഡ് അംഗം സി. ഡി. സിബി, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. ആര്‍.പ്രിയ, പ്രധാനധ്യാപിക ജിഷ മാത്യു  നൂണ്‍മീല്‍ ഓഫിസര്‍ മുഹമ്മദ് നിസാര്‍, പി.ടി.എ പ്രസിഡന്റ് മനോജ് വലിയപുരക്കല്‍, എസ് .എം. സി ചെയര്‍പേഴ്‌സണ്‍ എന്‍. വി .സജീവന്‍, സ്‌കൂള്‍ ലീഡര്‍ ജസ്വിന്‍ ജോബിസ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News