Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 18:03 IST
Share News :
കോട്ടയം: കോട്ടയത്ത് കാർ പാടത്തേക്ക് മറിഞ്ഞു. 25 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ അപകടത്തിൽനിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം വടവാതൂർ ബണ്ട് റോഡിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്.
മോസ്‌കോ ബണ്ട് റോഡിൽ വച്ച് വടവാതൂർ സ്വദേശിനി റിനി ജോർജ് ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് 25അടി താഴ്ചയിലേക്ക് മറിഞ്ഞത്.തലകീഴായിട്ടാണ് കാർ പാടത്തേക്ക് പതിച്ചത്. സംഭവം കണ്ട് സമീപത്ത് റോഡ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ റിനിയെ പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മഴയുണ്ടായിരുന്നെങ്കിലും പാടത്ത് ചെറിയ വെള്ളക്കെട്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വലിയ അപകടം ഒഴിവായി.
Follow us on :
Tags:
More in Related News
Please select your location.