Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിയഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി

12 May 2026 15:37 IST

PEERMADE NEWS

Share News :


പീരുമേട്: മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിച്ച പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേൽ ആറര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നു. 2019 നവംബറിൽ മരിയഗിരിയിൽ എത്തിയ അദ്ദേഹം, 2020 മുതൽ സ്കൂളിന്റെപ്രിൻസിപ്പലായിചുമതലയേൽക്കുകയായിരുന്നു.അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ഫാ. ജിനു ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നു. വിദ്യാർത്ഥികളുമായും അധ്യാപകരുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട 'ജിനു അച്ചൻ' ആയാണ് ക്യാമ്പസിൽ അറിയപ്പെട്ടിരുന്നത്. പഠനകാര്യങ്ങളിലെ കൃത്യതയും കലാ-കായിക മേഖലകളിൽ വിദ്യാർത്ഥികൾക്ക് നൽകിയ പ്രോത്സാഹനവുമാണ് മരിയഗിരിയെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനിർത്താൻ സഹായിച്ചത്.വയനാട് മാനന്തവാടി പുതുശ്ശേരി സ്വദേശിയായ ഫാ. ജിനു സ്വന്തം നാട്ടിലേക്കാണ് പുതിയ ചുമതലകളുമായി മടങ്ങുന്നത്. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലായും പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി വികാരിയായുമാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. മെയ് 17-ന് അദ്ദേഹം പുതിയ കർമ്മപഥത്തിൽ ഔദ്യോഗികമായി സ്ഥാനമേൽക്കും.മരിയഗിരി സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായിഫാ.സിജോതേക്കുംകാട്ടിൽചുമതലയേൽക്കും. പ്രിയപ്പെട്ട പ്രിൻസിപ്പലിന് വിപുലമായ യാത്രയയപ്പ് സഹപ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നൽകി.

Follow us on :

More in Related News